Weekily report 6
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ ആറാം വാരം 8/09/2025 മുതൽ 12/08/2025 വെള്ളിയാഴ്ച്ച വരെ നീണ്ടു നിന്നു. ഓണം അവധിയും ആഘോഷവും കഴിഞ്ഞ് 8/09/2025 വീണ്ടും ഞങ്ങൾ സ്കൂളിൽ തിരിച്ച് എത്തി. ആദ്യ ദിനം പൊതുവെ സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. ഈ വാരം പാഠാസൂത്രണം 25 മുതൽ മുതൽ 29 വരെയാണ് എടുത്തത്. കേരളപാഠാവാലി പാഠപുസ്തകത്തിലെ തരിശ്നിലങ്ങളിലേക്ക് എന്ന കവിതയാണ് ഈ വാരം 9 ജി ക്ലാസ്സിൽ പഠിപ്പിച്ചത്. വ്യത്യസ്തമായ രീതിയിലുള്ള പഠന പ്രവർത്തനങ്ങളും പഠനോപകരണങ്ങളും ഉപയോഗിച്ചാണ് ക്ലാസുകൾ മുന്നോട്ട് കൊണ്ട് പോയത്. ക്ലാസുകൾ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. ഈ ആഴ്ച്ച അവസാനത്തോടെ പാഠഭാഗം പൂർത്തീകരിച്ചു. സ്കൂൾ ദൈനംദിനം പ്രവർത്തനങ്ങളിലും നല്ല രീതിയിൽ പങ്കാളികളായി.
Comments
Post a Comment