Weekily report 8
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ എട്ടാം വാരം 22/09/2025 മുതൽ 27/09/2025 ശനിയാഴ്ച വരെ നീണ്ടു നിന്നു. ആദ്യ ദിനമായ 22/09/2205 സ്കൂളിൽ കലോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ കഥാരചന, ചിത്രരചന മത്സരങ്ങൾ നടക്കുന്നുന്നുണ്ടായിരുന്നു. അതിന് വേണ്ടുന്ന സഹായങ്ങൾ ഒക്കെ പ്രധാന അദ്ധ്യാപകർക്ക് ചെയ്തു നൽകി. കുട്ടികൾക്ക് കൃത്യമായി നമ്പറും, പേപ്പറുകളും നൽകി. ഉച്ചയ്ക്ക് ശേഷം യു. പി. ചിത്രരചന മത്സരങ്ങൾ നടന്നു. അതിനും വേണ്ട സഹായങ്ങൾ ചെയ്തു നൽകി. ഏഴാമത്തെ പീരിയഡ് 9 ജി ക്ലാസ്സിൽ അച്യുതമ്മാമ പാഠഭാഗം എടുത്തു. രണ്ടാം ദിനം സ്കൂളിൽ വ്യത്യസ്ത തരം കവിത രചന മത്സരങ്ങൾ നടക്കുകയായിരുന്നു. അതുപോലെ വാട്ടർ കളറിങ് ഇവയും ഉണ്ടായിരുന്നു. കുട്ടികൾ മനോഹരമായി തന്നെ ചിത്രങ്ങൾ വരച്ചു. ഇവയൊക്കെ പുതിയൊരു അനുഭവമായിരുന്നു.
ഈ ആഴ്ച യിലെ മൂന്നാം ദിനം പാഠാസൂത്രണം 34 എടുത്തു.അടുത്ത ദിനം കലോത്സവം ആയതിനാൽ സ്കൂൾ 2.30 ന് വിട്ടു. പക്ഷേ ഞങ്ങൾ അധ്യാപക വിദ്യാർഥികൾക്ക് കലോത്സവ ദിന ചാർട്ട് തയാറാക്കുവാനായി നൽകി. 25/09/2025 കലോത്സവ ദിന ജോലി ഉണ്ടായിരുന്നു.മൂന്ന് സ്റ്റേജ്കളിലായി പരിപാടി നടന്നു. റെക്കോർഡ് സെക്ഷനിൽ ആയിരുന്നു ഡ്യൂട്ടി. മത്സരങ്ങളിലെ വിജയികളുടെ പേരുകൾ വാങ്ങി നൽകുക, സർട്ടിഫിക്കറ്റ് ഒപ്പ് വയ്പ്പിക്കുക ഇവ ചെയ്യേണ്ടുന്ന റെക്കോർഡ് സെക്ഷനിൽ ആയിരുന്നു ഞാൻ, ആസിയ. അനഘ എന്നിവർക്ക് ഡ്യൂട്ടി. വളരെ നല്ല രീതിയിൽ തന്നെ സ്വന്തം ചുമതലകൾ ചെയ്തു. 26/09/2025 കലോത്സവം നടത്താനിരുന്നെങ്കിലും മഴ അവധി മൂലം നടന്നില്ല. അത് അടുത്ത ദിനമായ ശനിയാഴ്ച നടത്തി. അന്നും റെക്കോഡ് സെക്ഷനിൽ തന്നെയായിരുന്നു, ചുമതല. കുട്ടികളുടെ പരിപാടികൾ വളരെ മികച്ചതായിരുന്നു. ആകെ വ്യത്യസ്ത അനുഭവങ്ങൾ നൽകിയ ഒരു ആഴ്ച തന്നെയായിരുന്നു ഇത്.
Comments
Post a Comment