Weekily report3
ഒന്നാം ഘട്ട അധ്യാപക പരിശീലനത്തിന്റെ മൂന്നാം വാരം 4/08/2025 തിങ്കൾ മുതൽ 8/08/2025 വെള്ളി വരെ ആയിരുന്നു. എല്ലാ ദിവസങ്ങളിലും കൃത്യം 9.30 ന് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ വ്യത്യസ്ത ഭാഷകളിൽ ആണ് ഈശ്വര പ്രാർത്ഥന. ഈ ആഴ്ച്ച ആദ്യ മൂന്ന് ദിനങ്ങൾ 9 ജി ക്ലാസ്സിൽ ആനഡോക്ടർ എന്ന പാഠഭാഗത്തെ കുറിച്ചാണ് ചർച്ച ചെയ്തത്.
ഒരു ദിവസം elephant whisperers എന്ന ഡോക്യൂമെന്ററി ക്ലാസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. വളരെ നല്ല രീതിയിൽ തന്നെ ക്ലാസ്സ് കൊണ്ടുപോയി.
6/08/2025 നമ്മൾ ഹിരോഷിമ ദിനം ആഘോഷിച്ചു. അസംബ്ലിയും അന്നേ ദിവസം സംഘടിപ്പിച്ചിരുന്നു. കൂടാതെ അന്ന് ഏഴാമത്തെ പീരിയഡ് ഹിരോഷിമ ദിനത്തെ കുറിച്ച് ഒരു ബോധ വൽക്കരണ ക്ലാസും കുട്ടികൾക്ക് നൽകി.
7/08/2025 പൂളിമാവു വെട്ടി എന്ന പാഠ ഭാഗമാണ് ചർച്ച ചെയ്തത്.8/08/2025 വെള്ളിയാഴ്ച്ച പുളിമാവ് വെട്ടി പാഠഭാഗത്തിന്റെ തുടർഭാഗം ചർച്ച ചെയ്തു.i പരിസ്ഥിതി നശികരണവുമായി ബന്ധപ്പെട്ട് ഒരു വിഡിയോയും പ്രദർശിപ്പിച്ചു. കുട്ടികൾ വളരെ ശ്രദ്ധയോടെ നോക്കി ഇരുന്നു. അന്നേ ദിവസം ഒരു പീരിയഡ് കൂടി കിട്ടി. വളരെ നല്ല രീതിയിൽ ക്ലാസ്സ് കൈകാര്യം ചെയ്യാനും പഠനോപകരണങ്ങൾ ഉപയോഗിക്കാനും കഴിഞ്ഞു. ക്ലാസ്സ് എടുക്കുന്നതിനുള്ള ഭയവും മാറിയിരുന്നു.ഇന്നേ ദിവസം യു പി കുട്ടികളുടെ പാഠഭാഗത്തെ അധികരിച്ച് ഒരു കാർഷികോത്സവം നടത്തി.
Comments
Post a Comment