Weekily report 4
Independence day programme
ഒന്നാം ഘട്ട അധ്യാപക പരിശീലനത്തിൻ്റെ നാലാം വാരം 11/08/2025 മുതൽ 16/08/2025 വരെയായിരുന്നു.
11/08/2025 തിങ്കൾ രാവിലെ 9.30.ന് ഈശ്വര പ്രാർത്ഥനയോടെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഈ ദിവസം കോളേജിൽ നിന്ന് നെൽസ ടീച്ചർ സോഷ്യൽ സയൻസ് വിദ്യാർത്ഥികളുടെ ക്ലാസ്സ് നിരീക്ഷണത്തിനായി എത്തിയിരുന്നു. ഈ ദിവസം 9 ജി ക്ലാസ്സിൽ പാഠാസൂത്രണം 17 എടുത്തു.ഈ വാരത്തിലെ രണ്ടാം ദിനം 12/08/2025 ചൊവ്വാഴ്ചയാണ് ബിന്ദു ടീച്ചർ എൻ്റെ ക്ലാസ്സ് നിരീക്ഷണത്തിനായി എത്തിയത്. സന്ധിയാണ് 9 ജി ക്ലാസ്സിൽ പഠിപ്പിച്ചത്. വളരെ നല്ല രീതിയിൽ ക്ലാസ്സ് എടുക്കാൻ കഴിഞ്ഞു. ബിന്ദു ടീച്ചറും നല്ല അഭിപ്രായമാണ് പറഞ്ഞത്. അതെനിക്ക് വളരെയധികം സന്തോഷമായി. തുടർന്ന് അഞ്ചാമത്തെ പിരിയഡ് കൂടി 9 ജി ക്ലാസ്സിൽ പ്രകൃതി പാഠങ്ങൾ എന്ന പാഠഭാഗം തുടങ്ങി. 13/07/2025 ബുധനാഴ്ചയും 9 ജി ക്ലാസ്സിൽ പ്രകൃതി പാഠങ്ങൾ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. വളരെ പ്രയാസമേറിയ പാഠഭാഗമാണെങ്കിലും നല്ല രീതിയിൽ കുട്ടികൾക്ക് മനസ്സിലാക്കി അത് കഴിഞ്ഞു. ഈ വാരത്തിലെ നാലാം ദിനം വ്യാഴം സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ആയിരുന്നു. ഞങ്ങളിൽ ചിലർക്ക് ഇലക്ഷൻ നടത്താനുള്ള ചുമതല ലഭിച്ചു. എനിക്ക് ഉച്ചയ്ക്കുള്ള സ്കൂൾ തല രണ്ടാം ഘട്ട ഇലക്ഷൻ ചുമതലയാണ് ലഭിച്ചത്. അതിന് പ്രധാന അധ്യാപകരെ വളരെ നല്ല രീതിയിൽ തന്നെ സഹായിച്ചു. അതിന് അവർ ഞങ്ങളെ അഭിനന്ദിച്ചു വെള്ളി സ്കൂളിൽ പഠനം ഉണ്ടായിരുന്നില്ല. അന്ന് സ്വാതന്ത്ര ദിന ആഘോഷം ആണ് സ്കൂളിൽ സംഘടിപ്പിച്ചത്. കൃത്യം 9 മണിക്ക് പതാക ഉയർത്തി. Ncc, spc, jrc കുട്ടികളുടെ പരേഡ് വളരെ മികച്ചതായിരുന്നു. കൂടാതെ മറ്റ് വ്യത്യസ്ത പരിപാടികളും സ്കൂളിൽ ഉണ്ടായിരുന്നു. 15/08/2025 സ്കൂളിൽ ക്ലാസ്സ് ഇല്ലാത്തതിനാൽ 16/08/2025 ശനി പ്രവർത്തന ദിനമായിരുന്നു. ഈ ദിവസം 5,7 പിരിയഡുകൾ 9 ജി ക്ലാസ്സിൽ പ്രകൃതി പാഠങ്ങൾ പഠിപ്പിച്ച് പൂർത്തിയാക്കി. കുട്ടികൾക്ക് തിങ്കൾ ഓണപരീക്ഷ തുടങ്ങാൻ തുടങ്ങി കുട്ടികൾക്ക് ഒരു ആശംസയും നൽകി ക്ലാസ്സ് അവസാനിച്ചു. വളരെ നല്ല സ്കൂൾ അനുഭവങ്ങൾ നൽകിയ ഒരു വാരം തന്നെയായിരുന്നു ഇത്.
Comments
Post a Comment