Weekily report 1

 21/07/2025 തിങ്കൾ മുതൽ 26/07/2025 വരെ നീണ്ടു നിന്ന ഒന്നാംഘട്ട  അധ്യാപക പരിശീലനത്തിന്റെ ആദ്യ വാരം വ്യത്യസ്തമായ അനുഭവങ്ങൾ തന്നെയാണ് എനിക്ക് നൽകിയത്. ഞങ്ങൾ എട്ട് പേരടങ്ങുന്ന അധ്യാപകവിദ്യാർത്ഥി സംഘം 21/07/2025 രാവിലെ 9.15 ന് ഞെക്കാട് ഗവണ്മെന്റ് വൊക്കെഷേണൽ ഹയർ സെക്കന്ററി സ്കൂളിൽ എത്തി ചേർന്നു. പ്രിൻസിപ്പൽ സന്തോഷ്‌ സാറിനെ കണ്ട ശേഷം അനുവദിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിലേക്ക് പോയി.സ്കൂൾ പ്രവർത്തനങ്ങൾ 9.45 ന് ആരംഭിച്ചു. ആദ്യ ദിവസം നാലാമത്തെ പീരിയഡ് 9 ജി ക്ലാസ്സിലെ കുട്ടികളെ പരിചയപ്പെടുകയും മലയാളം അടിസ്ഥാന പാഠാവലിയിലേ സ്മാരകം എന്ന കവിതയുടെ ആമുഖം പറയുകയും ചെയ്തു. c ക്ലാസ്സിൽ ചാർട്ട് മുതലായ പഠനോപകരണങ്ങൾ  ഉപയോഗിച്ചിരുന്നു. ക്ലാസ്സ്‌ നിയന്ത്രണത്തിന് കുറച്ചു ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അടുത്ത ദിവസം മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ സർ അന്തരിച്ച തിനാൽ സ്കൂൾ അവധിയായിരുന്നു.

         അധ്യാപക പരിശീലനത്തിന്റെ രണ്ടാം ദിനമായ 23/07/2025 ൽ സ്മാരകം കവിതയെ കുറിച്ച് 9 ജി ക്ലാസ്സിൽ ചർച്ച ചെയ്തു.ഈ ദിവസം ക്ലാസ്സ്‌ ഫലപ്രദമായി  നിയന്ത്രിക്കാനും, ഐ. സി. റ്റി ഉപയോഗിക്കാനും കഴിഞ്ഞു. കുട്ടികൾക്ക് ഭക്ഷണവും വിളമ്പി നൽകി.

 അടുത്ത ദിവസം 24/07/2025 കർക്കിടക വാവിനെ തുടർന്ന് പൊതു അവധിയായിരുന്നു.

  അധ്യാപക പരിശീലനത്തിന്റെ മൂന്നാം ദിവസം 25/07/2025 വെള്ളി 9.45 ന് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടാമത്തെ പീരിയഡ്  സ്മാരകം കവിതയുടെ തുടർഭാഗത്തെ കുറിച്ച് 9  ജി ക്ലാസ്സിൽ ചർച്ച ചെയ്തു. ആ പാഠ ഭാഗം പൂർത്തീകരിച്ചു. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

      ഈ ആഴ്ച പൊതു അവധി ഉണ്ടായതിനാൽ 26/07/2025 ശനി പ്രവർത്തി ദിനം ആയിരുന്നു. അധ്യാപക പരിശീലനത്തിന്റേ നാലാം ദിവസം ശനിയാഴ്ച ആയിരുന്നു.. അന്നും 9.45 ന് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അന്നേ ദിവസം 8 ജെ ക്ലാസ്സിൽ നോട്ട് നൽകാനുള്ള ഉത്തരവാദിത്തം ഡെപ്യൂട്ടി എച്ച് എം എന്നെ ഏൽപ്പിച്ചു. അങ്ങനെ ആ കുട്ടികളെ പരിചയപ്പെട്ടു. ഈ ദിവസം 9 ജി ക്ലാസ്സിൽ മണൽക്കൂനകൾക്കിടയിലൂടെ എന്ന പാഠഭാഗത്തിന്റെ ആദ്യ ഭാഗം തുടങ്ങി.

പൊതുവിൽ ആദ്യം കുറച്ചു ഭയം ഉണ്ടായിരുന്നെങ്കിലും പിന്നീട് പാഠഭാഗം മെച്ചപ്പെട്ട രീതിയിൽ പഠിപ്പിക്കാനും സ്കൂൾ സാഹചര്യങ്ങളിൽ പൊരുത്തപ്പെടാനും എനിക്ക് കഴിഞ്ഞു.






Comments